കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്‌പ്ലാഷ് വിദ്യാഭ്യാസ പദ്ധതി - ഉദ്ഘാടനം

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്‌പ്ലാഷ് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ. ശംസുദ്ദീൻഉദ്ഘാടനം ചെയ്തു. ടി.പി.അഷ്റഫലി എം.എൽ.എ അദ്ധ്യക്ഷനായി സ്‌പ്ലാഷ് ലോഗോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്‌തു. ലോകകപ്പിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പ്രവചനമത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. ടി.വി. ഇബ്രാഹിം എം.എൽ. എ, കെ.പി നൗഷാദലി എം. എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.സി അബ്ദുറഹിമാൻ, കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ യു.കെ.മമ്മദിശ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി മുഹമ്മദ്, ആർ.എസ്.അമീനകുമാരി, ജസീന ആലുങ്ങ, വി.ആരിഫ., പി.സാബിറ, അനിത സുനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ റോഷ്ന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫസീല നാസർ,സെക്രട്ടറി ഐ.പി ഷംലി എന്നിവർ പ്രസംഗിച്ചു. ഡോ. മുസ്‌തഫ പാലക്കൽ ക്ലാസെടുത്തു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ വി.പി അബുഷുക്കൂർ,കബീർ മുതുപറമ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൈസൽ എളമരം, ഷെജിനി ഉണ്ണി, അംഗങ്ങളായ എ.ടി കദീജ ,വിഷ്ണു നരസിംഹൻ,സഫിയ ഹസ്സൻ, രാഷ്ട്രീയ, വിദ്യാഭ്യാസ പ്രതിനിധികളായ നസിം പുളിക്കൽ, കെ.കെ ആലിബാപ്പു, കെ. രാമചന്ദ്രൻ, കെ ഷാം, ഡി. ശ്രീകാന്ത്, കെ.കൃഷ്ണൻ, മുസ്‌തഫ ശാദി എന്നിവർ പങ്കെടുത്തു.

സ്‌പ്ലാഷ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം