കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭേരി 'അനാമയ'പദ്ധതി ഉദ്ഘാടനം - ഉപഹാരസമർപ്പണം.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭേരി 'അനാമയ'പദ്ധതി, ആരോഗ്യകുടുംബക്ഷേമദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻഉദ്ഘാടനം ചെയ്തു. പുളിക്കൽ പി.വി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംഘാടനം കൊണ്ടും ജനപങ്കാളി ത്തംകൊണ്ടും പ്രൗഢമായി. ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷനായി. ടി.വി.ഇബ്രാഹിം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് പി.കെ.സി അബ്ദുറഹിമാൻ, വൈസ്പ്രസിഡന്റ് അഡ്വ: ഫാത്തിമ റോസ്‌ന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജസിന ആലുങ്ങൽ, പി.എ നസീ ,എം.പി മുഹമ്മദ്, ആർ.എസ് അമീനകുമാരി, അനിത സുനി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഫസീല നാസർ, കബീർ മുതുപറമ്പ്, വി.പി അബ്ദുഷുക്കൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വിനോദ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എം ജാനിഫ്, ബ്ലോക്ക് സെക്രട്ടറി ഐ.പി ഷംലി, മെഡിക്കൽ ഓഫീസർ ഡോ.എസ്.സ് ന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ജി ല്ലാപഞ്ചായത്ത് അംഗങ്ങളായ ജൈസൽ എളമരം, പി.എച്ച് ആയിശബാനു, വാർഡ് മെംബർബീന മുരളീധരൻ, നസിംപുളിക്കൽ, കെ.കെ ആലി ബാപ്പു, അഡ്വ. കെ.പി.മുജീബ് റഹ്‌മാൻ,കെ.രാമചന്ദ്രൻ,എൻ.മുസ്തഫ, കെ.ടി സക്കീർ ബാബു,ഷമീന സലീം, ഷിജിൻ കാരാട്, അൻവർ എന്നിവർ പങ്കെടുത്തു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ എ.ദിനേശ്, സംസ്ഥാന കർഷക അവാർഡ് നേടിയ എം.കെ മുഹമ്മദ് മുനീർ ബിലാൽ, പോലീസ് അവാർഡ് നേടിയ മുഹമ്മദ് അഷ്റഫ്, വി.ഋഷികേശ്, അമർനാഥ്, അനാമയ ലോഗോ രൂപകൽപന ചെയ്ത കെസി ആതിഫ് നാസർ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ മന്ത്രി നൽകി. ഓപ്പറേഷൻ തൂഫാൻ ചിത്രമായ ഡെയ്ഞ്ചറസ് വൈബ് ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇതിന്റെ സംവിധായകൻ ഫൈസൽ ഹുസൈനെയും ആദരിച്ചു. 

Inauguration of 'Anamaya' Arogyabheri Project of Kondotty Block Panchayat - Presentation of Mementos