കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
ബാല്യസ്പന്ദനം പദ്ധതിയുടെ കൊണ്ടോട്ടി ബ്ലോക്കുതല ഉദ്ഘാടനം

അങ്കണവാടി, പ്രീ സ്കൂൾ കുട്ടികൾക്കുള്ള  ത്രൈമാസ ആരോഗ്യപരിശോധനയായ 'ബാല്യസ്പന്ദനം' പദ്ധതിയുടെ കൊണ്ടോട്ടി ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി.കെ.സി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് സാബിറ പുളിയമ്പലത്ത് അധ്യക്ഷനായി. സി.ഡി.പി.ഒ. എം.കെ. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് കെ.പി. സക്കീർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കബീർ മുതുപറമ്പ്, ഫസീല നാസർ, വി.പി. അബ്ദുൽ ഷുക്കൂർ, കെ.പി. ഖൈറുന്നിസ, പഞ്ചായത്തംഗം കെ. അബൂബക്കർ, പി.ടി. മുഹമ്മദ് ശരീഫ്, ബില്ലി ജിൽ തുടങ്ങിയവർ സംസാരിച്ചു.

ബാല്യസ്പന്ദനം' പദ്ധതിയുടെകൊണ്ടോട്ടി ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി.അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു.