അനാമയ പദ്ധതി: ഫീൽഡ് സർവേ പരിശീലനം - ഉദ്ഘാടനം
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യഭേരി അനാമയയുടെ ഭാഗമായുള്ള ഫീൽഡ് സർവ്വേ പരിശീലനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സാബിറ അധ്യക്ഷയായി. വർദ്ധിച്ചു വരുന്ന കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തുന്നതിന് വേണ്ടി എം.വി.ആർ ആശുപത്രിയുടെ സഹായത്തോടെയാണ് സർവ്വെ നടത്തുന്നത്. എം.വി.ആർ ക്യാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ സി.നിർമ്മൽ ക്ലാസിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, അങ്കണവാടി പ്രതിനിധികൾ,ആശാ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ്.ഭാരവാഹികൾ, സന്നദ്ധപ്രവർത്തകർ, എന്നിവർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ഫാത്തിമ റോസ്ന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി സക്കീർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഫസീല നാസർ, വി.പി. അബ്ദുഷുക്കൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി മുസ്തഫ തങ്ങൾ, നഫീസ റിൻസി, കെ.പി.ഖൈറുന്നിസ, ബ്ലോക്ക് മെമ്പർ പാലയിൽ സുഹറാബി, ഡോ: എസ്.സന്തോഷ്, ഡോ: രഹന, ഗ്രാമപഞ്ചായത്ത് മെമ്പർ ഹനീഫ മാസ്റ്റർ,ഹെൽത്ത് ഇൻസ്പെക്ടർ യു.മുഹമ്മദ് റഊഫ് എന്നിവർ പ്രസംഗിച്ചു.