കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
മെഗാ ജോബ് ഫെയർ 'ഇമേഗ 2026'

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഇഎംഇഎ കോളജും ചേർന്നു നടത്തിയ മെഗാ ജോബ് ഫെയർ 'ഇമേഗ 2026' ടി.പി.അ ഷ്റഫലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി.അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി നൂറോളം കമ്പനികളും ആയിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുത്തു. ടി.വി.ഇബ്രാഹിം എംഎൽഎ, ഇഎംഇഎ കോളജ് മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ ഡോ. എ.എം.റിയാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ൻ്റ് ഫാത്തിമ റോസ്‌ന, സ്‌ഥിരസമിതി അധ്യക്ഷരായ വി.പി.അബ്ദുഷുക്കൂർ, കബീർ മുതുപറമ്പ്, ഫസീല നാസർ, പ്ലേസ്സ് മെൻ്റ് ഓഫിസർ എ.എ.നഹാസ് ഷാ, പള്ളിക്കൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.പി.മുസ്‌തഫ തങ്ങൾ, പഞ്ചായത്തംഗം മുഹമ്മദ് ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ചാൾസ്, ഡോ. ഹൗലത്ത്, പി.കെ.മുനവർ ജാസിം, ശാദി മുസ്തഫ, ഡോ. കെ.ടി.ഫിറോസ്, ഇർഷാദ് പറമ്പിൽ, ഇ.സൈഫുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഇഎംഇഎ കോളജും ചേർന്നു നടത്തിയ മെഗാ ജോബ് ഫെയർ ടി.പി.അഷ്റഫലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.