ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭേരി അനാമയ, വിജ്ഞാനകേരളം തൊഴിൽ മേള പദ്ധതി പുളിക്കൽ പഞ്ചായത്ത് തല യോഗം
July 29, 2026
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭേരി അനാമയ, വിജ്ഞാനകേരളം തൊഴിൽ മേള പദ്ധതി വിജയിപ്പിക്കാൻ പുളിക്കൽ പഞ്ചായത്ത് തല യോഗം ചേർന്നു. യോഗം ബ്ലോ ക്ക് പ്രസിഡന്റ് പി.കെ.സി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ് തു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ നസീറ അ ധ്യക്ഷത വഹിച്ചു. ഡോ.എസ് സന്തോഷ് പദ്ധതി വിശദീകരി ച്ചു. ബ്ലോക്ക് ഇൻ്റേൺ സൈഫുന്നിസ ജോബ് മേള വിശദീകര ണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഫാത്തിമ റോഷ്‌ന, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർ പേഴ്സൺ ഫസീ ല നാസർ, മെമ്പർമാരായ എം.കെ.മൂസ ഫൗലദ്, കദീജ ചുണ്ട ത്തിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഹമ്മദ് കൈ പേങ്ങൽ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ പി.സാജിദ, നജി ബാ നു, മുനീർ വില്ലുകാരൻ, സെക്രട്ടറി വിനോദ് കുമാർ, എച്ച്.ഐ നിധീഷ്, സറീന ഹസീബ്, കെ.കെ. ഫൈസൽ, സൈനബ നിഷി ദ്. സറീന അസീസ് എന്നിവർ പ്രസംഗിച്ചു.