ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യഭേരി അനാമയ, വിജ്ഞാനകേരളം തൊഴിൽ മേള പദ്ധതി ; ചേലേമ്പ്ര പഞ്ചായത്ത് തല യോഗം

July 29, 2026

ചേലേമ്പ്ര പഞ്ചായത്ത് തല യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനിതാ സുനിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ഡോ:സന്തോഷ് അനാമ പദ്ധതിയും , വിജ്ഞാനകേരളം  ഇന്റേൺ ഇ. സൈഫുന്നിസ തൊഴിൽ മേള പ്രവർത്തനങ്ങളും വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ തോമസ്, ആരോഗ്യം വിദ്യാഭ്യാസം  ചെയർ പേഴ്സൺ ഇഖ്ബാൽ പൈങ്ങോട്ടൂർ ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലസ്ന ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മ കമ്മറ്റി ചെയർ ചെയർപേഴ്സൺ ഹഫ്സത്ത് ബീവി, ബ്ലോക്ക് മെമ്പർമാരായ വി.എ ലത്തീഫ്, ക.ടി.സക്കീർ ബാബു, സഫിയ ഹസ്സൻ , മെമ്പർമാരായ പ്രജീഷ്, പ്രേമരാജൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.ഹസ്സൻ, സറീന ഹസീബ് , ഹെൽത്ത് ഇൻസ്പെക്ടർ ചിത്ര ലാൽ, ആശ ലീഡർ ഗിരിജ, സി.ഡി.എസ് ചെയർ പേഴ്സൺ സീനത്ത്, ഷിബില എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ , സി.ഡി.എസ് പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ  പങ്കെടുത്തു.

ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.